പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ ലോട്ടറി ഓഫീസില്‍ സൗജന്യ വാഴക്കന്ന് വിതരണം നടന്നു

കണ്ണൂർ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ ലോട്ടറി ഓഫീസില്‍ സൗജന്യ വാഴക്കന്ന് വിതരണം നടന്നു.ജീവനക്കാരുടെ കൂട്ടായ്മയായ “ഒരുമ” ആണ് വാഴ കന്നുകൾ വിതരണം ചെയ്തത് . ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അശോകന്‍ പാറക്കണ്ടി ജില്ലാ കൃഷി ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി കെ ബേബി റീനയ്ക്ക് വാഴക്കന്ന് നല്‍കി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

മുന്‍വര്‍ഷങ്ങളിലും  കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ല ഭാഗ്യക്കുറി ഓഫീസ് ജീവനക്കാര്‍ ചെയ്തിട്ടുണ്ട്.  മുഖ്യമന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യം വെച്ചാണ് ഇത്തവണ പരിസ്ഥിതി ദിനത്തില്‍ സൗജന്യ തൈ വിതരണം നടത്തിയത്. വാഴക്കന്ന് കൂടാതെ,  മധുരക്കിഴങ്ങ്, കപ്പ,  മുളകിന്‍ തൈ, കവുങ്ങ്  തുടങ്ങി നിരവധി നാടന്‍ തൈകളും  വിതരണം ചെയ്യുന്നുണ്ട്.

നാടന്‍ കാര്‍ഷിക വിളകളുടെ തൈ ആവശ്യമുള്ളവര്‍  8075933088 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. നിലവില്‍ നൂറോളം പേര്‍ തൈകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിപാടിയില്‍ സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ വത്സന്‍,  ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ഡി സുനില്‍  കുമാര്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസ് ജീവനക്കാരായ മനോജ് കുമാര്‍, പി കെ ദീപീഷ് കുമാര്‍ സംബന്ധിച്ചു.

error: Content is protected !!