തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു

തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. ആനാട് സ്വദേശിയായ 33കാരനാണ് മരിച്ചത്. വാര്‍ഡില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അതീവ ഗുരുതരമായതിനാല്‍ ഐ സി യുവിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊവിഡ് വാര്‍ഡില്‍ നിന്നും ഇന്നലെ നിയന്ത്രണം ലംഘിച്ച്‌ പുറത്തിറങ്ങിയ രോഗിയായിരുന്നു ഇയാള്‍. മെയ് 29നാണ് യുവാവിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അവസാന പരിശോധനയില്‍ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ ഇയാള്‍ ഇന്നലെ പുറത്തിറങ്ങിയത്.

ആശുപത്രിയില്‍ നിന്ന് നല്‍കിയ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. കെ എസ് ആര്‍ ടി സി ബസില്‍ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ ഇയാള്‍ക്ക് ആശുപത്രി വിടാമായിരുന്നു. ഇയാല്‍ മദ്യപാനത്തിന് അടിമയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഇദ്ദേഹവുമായി സമ്ബര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സര്‍വയലന്‍സ് ടീം അടിയന്തിര നടപടി തുടങ്ങിയിരുന്നു.

error: Content is protected !!