ബിജു പ്രഭാകര്‍ കെ.എസ്.ആര്‍.ടി.സി എം.ഡി

തിരുവനന്തപുരം: ബിജുപ്രഭാകര്‍ ഐഎഎസിനെ കെഎസ്‌ആര്‍ടിസി എംഡിയായി നിയമിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ എംഡിയായിരുന്ന ഐജി ദിനേശ് രാജിവെച്ച ഒഴിവിലാണ് ബിജു പ്രഭാകറിന് ചുമതല നല്‍കിയത്. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ആണ് ചെയര്‍മാന്‍. മന്ത്രിസഭാ യോഗത്തിന്‍റെതാണ് തീരുമാനം.

തിരുവനന്തപുരം ജില്ലാ കലക്ടറായിരിക്കെ ബിജു പ്രഭാകര്‍ “ഓപ്പറേഷന്‍ അനന്ത” അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കി ജനപ്രീതി നേടിയിരുന്നു.

തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറിന് പുതിയ അലൈന്‍മെന്റിന് മന്ത്രിസഭ അംഗീകാരം നല്‍കി.

കൊയിലാണ്ടി മുതല്‍ ധര്‍മ്മടം വരെയുള്ള അലൈന്‍മെന്റിന്‌ മാറ്റം വരുത്താന്‍ തീരുമാനമായി. പുതുച്ചേരി സര്‍ക്കാരില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. 66000 കോടി രൂപ ചിലവു വരുന്ന പദ്ധതിയാണിത്.

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പുതുതായി ഇനി ഇളവുകള്‍ നല്‍കേണ്ടതില്ല. നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ശക്തമായ പരിശോധനകള്‍ നടത്തും. സമൂഹ വ്യാപനത്തിലേക്ക് പോകുന്നത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രിസഭാ യോഗം വിലിയിരുത്തി.

error: Content is protected !!