പത്തനാപുരത്ത്​ കാട്ടാന ചെരിഞ്ഞ​ സംഭവത്തില്‍ മൂന്നുപേര്‍ അറസ്​റ്റില്‍

കൊല്ലം: പത്തനാപുരം കറവൂരില്‍ ആന​ ചെരിഞ്ഞ സംഭവത്തില്‍ മൂന്നുപേരെ വനപാലകര്‍ പിടികൂടി. കറവൂര്‍ സ്വദേശികളായ അനിമോന്‍, രഞ്​ജിത്ത്​, ശരത്ത്​ എന്നിവരാണ്​ അറസ്​റ്റിലായത്​. പൈനാപ്പളില്‍ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ്​ ആന ചെരിഞ്ഞത്​. സംഭവത്തില്‍ മൃഗവേട്ടക്കാരായ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്​. ഒളിവില്‍ പോയ ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. വായില്‍ വലിയ വ്രണവുമായി കണ്ടെത്തിയ ആന ഏ​പ്രില്‍ 11നാണ് ചെരിഞ്ഞത്​​.

വായില്‍ വലിയ വ്രണവുമായാണ് ആനയെ കണ്ടെത്തിയത്. ആനയെ പിന്തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. മരക്കഷണമോ മറ്റോ കൊണ്ടാകും കാട്ടാനയുടെ വായില്‍ വ്രണമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് മുറിവുണ്ടായതെന്ന സംശയം വന്നു. ഇതോടെ വനംവകുപ്പ് സംഭവത്തില്‍ അന്വേഷണം നടത്തുകയായിരുന്നു.

പിടിയിലായ മൂന്ന് പേരും മൃഗവേട്ടക്കാരാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.

error: Content is protected !!