കൊവിഡ്: തൃശൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രങ്ങള്‍ക്ക് സാധ്യത

തൃശൂര്‍: ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്തോടെ കൂടുതല്‍ കടുത്ത നിയന്ത്രങ്ങള്‍ക്ക് സാധ്യത. ജില്ലയില്‍ രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 145 ആയി.

തൃശൂര്‍ കോര്‍പറേഷനിലെ നാല്‌ ശുചീകരണ തൊഴിലാളികള്‍ക്കും കുരിയച്ചിറ സെന്‍ട്രെല്‍ വെയര്‍ ഹൗസിലെ നാല് ഹെഡ് ലോഡിങ് തൊഴിലാളികള്‍ക്കും നാല്‌ ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായത്.

തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സെന്‍ട്രല്‍ വെയര്‍ ഹൗസ് അടച്ചു. തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിലെ നാല് പ്രദേശങ്ങള്‍ കൂടി കണ്ടയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചതോടെ ആകെ പത്ത് കണ്ടയിന്‍മെന്‍റ് സോണുകളാണ് ജില്ലയില്‍ ഉള്ളത്. ജില്ലയില്‍ ഇതുവരെ 202 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വീടുകളില്‍ 12834 പേരും ആശുപത്രികളില്‍ 169 പേരും ഉള്‍പ്പെടെ ആകെ 13003 പേരാണ് നിരീക്ഷണത്തിലുളളത്.

error: Content is protected !!