ഡ​ല്‍​ഹിയില്‍ കൊവിഡ് രോ​ഗി​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന​ത് മൃ​ഗ​ങ്ങ​ളെ​ക്കാ​ള്‍ മോ​ശ​മാ​യി: സുപ്രീം കോടതി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍‌ കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന​ത് മൃ​ഗ​ങ്ങ​ളെ​ക്കാ​ള്‍ മോ​ശ​മാ​യി​ട്ടാ​ണെ​ന്ന് സു​പ്രീംകോ​ട​തി. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ മോ​ശ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യി ആ​രോ​പി​ച്ച്‌ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

ടെസ്റ്റിംഗിലെ വീഴ്ചകള്‍ സംബന്ധിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

നിങ്ങളുടെ പ്രതിദിന ടെസ്റ്റിംഗ് എന്തുകൊണ്ട് 7000ല്‍ നിന്ന് 5000 ആയി കുറഞ്ഞു? ചെന്നൈയും മുംബൈയും പ്രതിദിന ടെസ്റ്റിംഗ് 16000ല്‍ നിന്ന് 17000 ആക്കി ഉയര്‍ത്തിയിട്ടുണ്ട് – സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയും തമിഴ്‌നാടും കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഡല്‍ഹിയിലാണ്. 34687 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1085 പേര്‍ മരിച്ചു.

ആശുപത്രിയിലെ ബെഡ്ഡുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി, ഡല്‍ഹി സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡല്‍ഹിക്കാര്‍ക്ക് മാത്രം ചികിത്സ എന്ന തീരുമാനം അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഇത് തള്ളിക്കളഞ്ഞു.

കോവിഡ് രോഗികളുടെ ചികിത്സയും മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച്‌ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും നാല് സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് നല്‍കി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം ആര്‍ ഷാ എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.

error: Content is protected !!