പ്രതിസന്ധികളെ ഇന്ത്യ അവസരമാക്കും: രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി

ന്യുഡല്‍ഹി: രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികളെ അവസരമാക്കും. കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കമിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഊര്‍ജ മേഖലയില്‍ സ്വയം പര്യാപ്തത നേടുന്നതിലെ സുപ്രധാന പടിയാണ് ഈ നടപടിയെന്നും മോഡി പറഞ്ഞു.

‘കൊവിഡ് 19നെ ഇന്ത്യ സ്വയം പര്യാപ്തതയ്്കുള്ള അവസരമാക്കി മാറ്റും. സ്വയം പര്യാപ്തത എന്താണെന്ന് കൊവിഡ് ഇന്ത്യയെ പഠിപ്പിച്ചു. ഇറക്കുമതിയെ ആശ്രയിക്കുന്നത് ഇന്ത്യ കുറയ്ക്കണം. കഴിഞ്ഞ 40 വര്‍ഷത്തോളമായി പലവിധ പ്രതിസന്ധികളിലും കെട്ടുപിണഞ്ഞുകിടന്നിരുന്ന കല്‍ക്കരി മേഖല സ്വതന്ത്രമാകുകയാണ്. അത് മത്സരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. സുതാര്യതയുടെ വലിയ പ്രശ്‌നവും നേരിട്ടിരുന്നു. ഇതില്‍ നിന്നെല്ലാം കല്‍ക്കരി മേഖല സ്വതന്ത്രമാകുന്നു. 2014 മുതല്‍ ഈ അവസ്ഥ മാറ്റാന്‍ ശ്രമം തുടരുകയാണ്. ഈ നടപടികളിലുടെ കല്‍ക്കരി മേഖല കൂടുതല്‍ ശക്തമായി.’- മോഡി പറഞ്ഞു.

രണ്ടു ദിവസമായി മോഡി സംസ്ഥാന മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്.ഗവര്‍ണര്‍മാരുമായും കൂടിക്കാഴ്ച നടത്തുകയാണ്. ലോക്ഡൗണ്‍ കാലം കഴിഞ്ഞുവെന്നും രാജ്യം കൂടുതല്‍ തുറക്കലിലേക്ക് പോകുകയാണെന്നും സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകണമെന്നും മോഡി പറഞ്ഞിരുന്നു.

error: Content is protected !!