മുന്‍കേന്ദ്രമന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ മാ​താ​വ് നി​ര്യാ​ത​യാ​യി

ന്യൂ​ഡ​ല്‍​ഹി: മു​ന്‍​കേ​ന്ദ്ര​മ​ന്ത്രി​യും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​ത്തിന്‍റെ മാ​താ​വ് ബ്രി​ജി​ത്ത് (90) നി​ര്യാ​ത​യാ​യി. ആ​നി​ക്കാ​ട് ഇ​ല്ലി​ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം സ്വ​ദേ​ശ​മാ​യ മ​ണി​മ​ല​യി​ല്‍ പി​ന്നീ​ട് നടക്കും.

കഴിഞ്ഞ മൂ​ന്നു മാ​സ​മാ​യി ഡ​ല്‍​ഹി​യി​ല്‍ മ​ക​ന്‍ അ​ല്‍​ഫോ​ണ്‍​സി​നോ​ടൊ​പ്പം ആ​യി​രു​ന്നു മാതാവ് ബ്രി​ജി​ത്ത്. മേ​യ് 29 മു​ത​ല്‍ ന്യൂ​മോ​ണി​യ രോഗത്തെ തു​ട​ര്‍​ന്ന് എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ജൂ​ണ്‍ അ​ഞ്ചി​നു ന​ട​ത്തി​യ കോവിഡ് പ​രി​ശോ​ധ​ന​യി​ല്‍ ബ്രി​ജി​ത്തി​നു കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

മ​ക്ക​ള്‍: ജോ​ളി (ബം​ഗ​ളൂ​രു), മേ​ഴ്‌​സി (ജ​ര്‍​മ​നി), അ​ല്‍​ഫോ​ണ്‍​സ് (ഡ​ല്‍​ഹി), സി​സി (കാ​ഞ്ഞി​ര​പ്പ​ള്ളി), സോ​ഫി (അ​മേ​രി​ക്ക), രാ​ജു (മ​ണി​മ​ല), റോ​യി (തി​രു​വ​ന​ന്ത​പു​രം), ഫാ. ​ജോ​ര്‍​ജ് (ക്ല​രീ​ഷ്യ​ന്‍ സ​ഭാം​ഗം, ബം​ഗ​ളൂ​രു), പ്രീ​ത (ചാ​ല​ക്കു​ടി). ഇ​വ​രോ​ടൊ​പ്പം പോ​ള്‍ (മ​ണി​മ​ല), മി​നി (കോ​ഴി​ക്കോ​ട്) എ​ന്നി​വ​ര്‍ ദ​ത്തു​മ​ക്ക​ളാ​ണ്.

error: Content is protected !!