കൊച്ചി കപ്പല്‍ ശാലയിലെ ഹാർഡ് ഡിസ്ക് മോഷണം: രണ്ട് തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: കൊച്ചിന്‍ഷിപ്പ് യാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാവികസേന കപ്പലായ ഐ.എന്‍എസ് വിക്രാന്തില്‍ മോഷണം നടന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. രാജസ്ഥാന്‍, ബിഹാര്‍ സ്വദേശികളായ രണ്ടുപേരെയാണ് എന്‍ഐഎ പിടികൂടിയത്. ഇവരില്‍ നിന്നും കാണാതായ ഹാര്‍ഡ് ഡിസ്‌കിന്റെ കുറച്ചു ഭാഗങ്ങള്‍ കണ്ടെടുത്തു. ഇരുവരുമായി എന്‍ഐഎ ഇരുസംസ്ഥാനങ്ങളിലും തെളിവെടുപ്പ് നടത്തിവരികയാണ്.

കപ്പലില്‍ പെയിന്റിംഗ് ജോലിചെയ്തിരുന്നവരാണ് ഇവര്‍. തൊഴില്‍ നഷ്ടമായി മടങ്ങുമ്പോള്‍ ഹാര്‍ഡ് ഡിസ്ക് എടുത്ത് സ്ഥലം വിടുകയായിരുന്നു എന്നാണ് പ്രതികള്‍ മൊഴിനല്‍കിയിരിക്കുന്നത്. ഷിപ്പ് യാര്‍ഡില്‍ ജോലിക്ക് വരുന്നവരുടെ വിരലടയാളങ്ങള്‍ ശേഖരിക്കുന്ന പതിവുണ്ട്. ഇങ്ങനെ ശേഖരിച്ച വിരലടയാളങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

ഒരു വര്‍ഷം മുന്‍പാണ് ഹാര്‍ഡ് ഡിസ്കുകള്‍ മോഷണംപോയത്. ഇത് വന്‍ വിവാദമുണ്ടാക്കിരുന്നു. കപ്പലുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടമായ കംപ്യൂട്ടര്‍ ഹാര്‍‍ഡ് ഡിസ്കില്‍ ഇല്ലെന്നും നേരത്തെ വ്യക്തമായിരുന്നു. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മ്മിക്കുന്ന യുദ്ധക്കപ്പലാണ് ഐ.എന്‍എസ് വിക്രാന്ത്.

error: Content is protected !!