എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം മാറ്റിവെച്ച എസ്‌എസ്‌എല്‍സി – പ്ലസ് ടു പരീക്ഷകള്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും.

വന്‍ തയാറെടുപ്പുകളോടെയാണ് പരീക്ഷകള്‍ പുനഃരാരംഭിക്കുക. പരീക്ഷ നടക്കുന്ന എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ആരോഗ്യപ്രവര്‍ത്തകരെയും, പോലീസിനെയും വിന്യസിക്കും. 13 ലക്ഷം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തെ വിവിധ പരീക്ഷ കേന്ദ്രങ്ങളിലായി പരീക്ഷ ഏതുതാനെത്തുക. മാസക്ക് നിര്‍ബന്ധം, സ്കൂളിന് മുന്നില്‍ കൈകള്‍ അണുവിമുക്തമാക്കും. ഒരു ഹാളില്‍ പരമാവധി 20 കുട്ടികള്‍ മാത്രം. തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളത്.

ക്വാറന്റൈനിലുള്ളവര്‍ക്കും, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കും. കനത്ത പ്രതിസന്ധിയിലൂടെയാണ് നിലവില്‍ സംസ്ഥാനം. ഈ സാഹചര്യത്തില്‍ യാതൊരു വീഴ്ചകളും സംഭവിക്കാതെ പരീക്ഷ നടത്തുക എന്നത് സര്‍ക്കാരിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

error: Content is protected !!