കണ്ണൂരിൽ നിരോധനാജ്ഞ പരീക്ഷ നടക്കുന്ന കോവിഡ് കണ്ടെയിൻമെൻറ് സോണിലുള്ള വിദ്യാലയ പരിസരങ്ങളിൽ മാത്രം

കണ്ണൂർ ജില്ലയിൽ മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു എന്ന വാർത്ത വ്യാജം . ജില്ലാ കലക്റ്റർ നിരോധനാജ്ഞ പ്രഖ്യാപിച്ചത് പരീക്ഷ നടക്കുന്ന  കോവിഡ് കണ്ടെയിൻമെൻറ് സോണിലുള്ള വിദ്യാലയ പരിസരങ്ങളിൽ മാത്രം.ജില്ലയിലെ പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളുടെ 500 മീറ്റർ ചുറ്റളവിലെ കടകൾ തുറക്കരുതെന്നും ജില്ലകളക്ടർ ഉത്തരവിട്ടു. ഇന്നലെ രാത്രി കണ്ണൂർ ജില്ലയിൽ മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു എന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു.

error: Content is protected !!