മാഹിയിൽനിന്നും കേരളത്തിലുള്ളവർക്ക് മദ്യം വാങ്ങാൻ പറ്റില്ല

കണ്ണൂർ :മാഹിയിൽ മ​ദ്യം ഇ​നി സ്വ​ദേ​ശി​ക​ള്‍​ക്കു മാ​ത്രം. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് ഇ​നി മ​ദ്യം വാ​ങ്ങു​വാ​ന്‍ സാ​ധി​ക്കി​ല്ല. മ​യ്യ​ഴി വി​ലാ​സ​മു​ള്ള ആ​ധാ​ര്‍ കാ​ര്‍​ഡ് കൈ​വ​ശ​മു​ള്ള​വ​ര്‍​ക്കു മാ​ത്ര​മേ മ​ദ്യം ന​ല്‍​കു​വാ​ന്‍ പാ​ടു​ള്ളു​വെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഇതോടെ മറ്റിടങ്ങളിലുള്ളവർക്ക് ഇനി മാഹിയിൽ നിന്ന് മദ്യം കിട്ടില്ല. കൊവിഡിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണമെങ്കിലും ഇത് തുടർന്നേക്കുമെന്നാണ് സൂചന. മാഹിയിൽ നിന്ന് മാഹി സ്വദേശികളല്ലാത്തവർക്ക് മദ്യം വാങ്ങാൻ ഇതോടെ പറ്റാതാവും.

മദ്യത്തിന് വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട് . പുതിയ തീരുമാനം കേരളത്തിൽ നിന്നുൾപ്പെടെ മദ്യം വാങ്ങാൻ മാഹിയിലെത്തുന്നവർക്ക് തിരിച്ചടിയാണ്.കേരളത്തിൽ നിന്ന് വരുന്നവരാണ് മാഹിയിലെ മദ്യത്തിന്റെ മുഖ്യ ഉപഭോക്താക്കൾ. ആധാർ നിർബന്ധമാക്കിയതോടെ മാഹിയിലെ സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാന്ന് സ്വദേശികൾ. പോണ്ടിച്ചേരിക്ക് ചുറ്റും ഹോട്ട് സ്പോർട്ടുകളായതിനാലാണ് മദ്യം വാങ്ങാൻ ആധാർ നിർബന്ധമാക്കിയത്.

error: Content is protected !!