കണ്ണൂര്‍ മേലെ ചൊവ്വ സ്വദേശി കുവൈറ്റില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

കണ്ണൂർ : കോവിഡ് 19 ബാധിച്ച് കണ്ണൂർ സ്വദേശി കുവൈറ്റിൽ മരിച്ചു.മേലെ ചൊവ്വ എംആർസി റോഡ് സ്വദേശി അനൂപ് (51) ആണ് മരിച്ചത്. കുവൈറ്റിൽ സ്വാകാര്യ സ്ഥാപനത്തിൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന അനൂപിന് മെയ് പത്താം തീയ്യതിയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. അദാന്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച്‌ ചികത്സയിലായിരുന്നു.

പതിനഞ്ചുവര്‍ഷമായി കുവൈറ്റില്‍ ജോലിചെയ്തിരുന്ന അനൂപ് നേരത്തെ താഴെ മൗവഞ്ചേരിയിൽ ഇലക്ട്രോണിക്സ് റിപ്പയർ കട നടത്തിയിരുന്നു. തിലാന്നൂർ പെരിക്കാട്ടെ പരേതനായ കരുണാകരൻ ,ലീല ദമ്പതികളുടെ മകനാണ്.ഭാര്യ ജിഷ, മക്കള്‍ പൂജ, അശ്വതി.

 

error: Content is protected !!