ഉം​പു​ന്‍ വൈ​കു​ന്നേ​രം പ​ശ്ചി​മ ബം​ഗാ​ള്‍ തീരം തൊടും

കൊല്‍ക്കത്ത: ഉംപുന്‍ സൂപ്പര്‍ സൈക്ലോണ്‍ ഇന്ന് വൈകിട്ടോടെ പശ്ചിമ ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ശക്തമായി ആഞ്ഞടിയ്ക്കും. ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 155-165 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. സുന്ദര്‍ബന്‍സില്‍ ഉച്ചയ്ക്കു ശേഷം എത്തുന്ന ഉംപുന്‍ വൈകിട്ടോടെ 185 കിലോമീറ്റര്‍ വേഗതയില്‍ എത്തുമെന്നാണ് സൂചന.

മ​ണി​ക്കൂ​റി​ല്‍ 180 കി​ലോ​മീ​റ്റ​ര്‍ വ​രെ​യാ​കും കാ​റ്റി​ന്‍റെ വേ​ഗ​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ബം​ഗാ​ളി​ന്‍റെ​യും ഒ​ഡീ​ഷ​യു​ടേ​യും തീ​ര​മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍‌​പ്പി​ച്ചെ​ന്ന് എ​ന്‍‌​ഡി​ആ​ര്‍​എ​ഫ് അ​റി​യി​ച്ചു. കൊ​റോ​ണ വൈ​റ​സി​ന്‍റെ പി​ടി​യി​ലാ​യ രാ​ജ്യ​ത്തി​ന് ഉം​പാ​ന്‍ ഇ​ര​ട്ട വെ​ല്ലു​വി​ളി​യാ​ണെ​ന്ന് എ​ന്‍​ഡി​ആ​ര്‍​എ​ഫ് ത​ല​വ​ന്‍ എ​സ്.​എ​ന്‍ പ്ര​ധാ​ന്‍ പ​റ​ഞ്ഞു.

എ​ന്‍‌​ഡി‌​ആ​ര്‍‌​എ​ഫി​ന്‍റെ 41 ടീ​മു​ക​ളാ​ണ് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലു​ള്ള​ത്. കൊ​റോ​ണ കാ​ല​ത്ത് ആ​ളു​ക​ളെ മാ​റ്റു​ക എ​ന്ന​ത് ഇ​ര​ട്ട വെ​ല്ലു​വി​ളി​യാ​ണ്. സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കി​വേ​ണം ആ​ളു​ക​ളെ മാ​റ്റാ​നെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍‌​ന്ന് കോ​ല്‍‌​ക്ക​ത്ത വി​മാ​ന​ത്താ​വ​ളം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ അ​ട​ച്ചി​ട്ടു.

error: Content is protected !!