കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​രി​ച്ചു

കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി കു​വൈ​റ്റി​ൽ മ​രി​ച്ചു. കൊ​ല്ല​ങ്കോ​ട്‌ ശ്രീ​ജ​യി​ൽ വി​ജ​യ ഗോ​പാ​ൽ (65) ആ​ണ് മ​രി​ച്ച​ത്. കു​വൈ​റ്റ്‌ മെ​റ്റ​ൽ പൈ​പ്പ്‌ ഇ​ൻ​ഡ​സ്ട്രീ​സ്‌ ക​മ്പ​നി​യി​ൽ ക്വാ​ളി​റ്റി ക​ൺ​ട്രോ​ള​റാ​യി​രു​ന്നു. ഇ​ദ്ദേ​ഹം 40 വ​ർ​ഷ​ത്തോ​ള​മാ​യി കു​വൈ​റ്റി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.മു​ബാ​റ​ക്‌ അ​ൽ ക​ബീ​ർ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം സംഭവിച്ചത് .

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സം മു​മ്പ്‌ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തി​നു തു​ട​ർ പ​രി​ശോ​ധ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ്‌ ബാ​ധ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​ജ​യ ഗോ​പാ​ൽ സാ​ൽ​മി​യ​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: പാ​ർ​വ​തി. മ​ക്ക​ൾ: ഡോ. ​അ​ജ​യ​ൻ, സ​ഞ്ച​യ​ൻ (ന്യൂ​സി​ലാ​ൻ​ഡ്‌) മൃ​ത​ദേ​ഹം കോ​വി​ഡ്‌ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം കു​വൈ​റ്റി​ൽ സം​സ്ക​രി​ക്കും.

 

error: Content is protected !!