കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

കോ​വി​ഡ് ബാ​ധി​ച്ച് കു​വൈ​റ്റി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കാ​സ​ർ​കോ​ട് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി മൂ​പ്പ​ൻ​റ​ക​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ (60), കോ​ഴി​ക്കോ​ട് ഏ​ല​ത്തൂ​ർ സ്വ​ദേ​ശി ടി.​സി.​അ​ബ്ദു​ൽ അ​ഷ്റ​ഫ് (55), പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട്‌ സ്വ​ദേ​ശി വി​ജ​യ ഗോ​പാ​ൽ (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കു​വൈ​ത്ത് കെ​എം​സി​സി അം​ഗ​മാ​ണ് അ​ബ്ദു​റ​ഹ്മാ​ൻ. ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​വൈ​ത്ത് പേ​ൾ കാ​റ്റ​റിം​ഗ് ക​മ്പ​നി​യി​ൽ ഷെ​ഫ് ആ​യി​രു​ന്നു. ഭാ​ര്യ: ലൈ​ല. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ഖ​ബ​റ​ട​ക്കം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് കു​വൈ​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൊ​ല്ല​ങ്കോ​ട്‌ ശ്രീ​ജ​യി​ൽ വി​ജ​യ ഗോ​പാ​ൽ മു​ബാ​റ​ക്‌ അ​ൽ ക​ബീ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. കു​വൈ​റ്റ്‌ മെ​റ്റ​ൽ പൈ​പ്പ്‌ ഇ​ൻ​ഡ​സ്ട്രീ​സ്‌ ക​മ്പ​നി​യി​ൽ ക്വാ​ളി​റ്റി ക​ണ്ട്രോ​ള​റാ​യി​രു​ന്നു. ഇ​ദ്ദേ​ഹം 40 വ​ർ​ഷ​ത്തോ​ള​മാ​യി കു​വൈ​റ്റി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: പാ​ർ​വ​തി. മ​ക്ക​ൾ: ഡോ. ​അ​ജ​യ​ൻ, സ​ഞ്ച​യ​ൻ(​ന്യൂ​സി​ലാ​ൻ​ഡ്‌).

കു​വൈ​ത്ത് കെ​എം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ കൗ​ൺ​സി​ല​റാ​ണ് അ​ബ്ദു​ൽ അ​ഷ്റ​ഫ്. അ​മീ​രി ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ര​ണ്ടാ​ഴ്ച്ച​യോ​ള​മാ​യി അ​മീ​രി ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ:​താ​ഹി​റ, മ​ക​ൻ:​ജു​നൈ​ദ്.

error: Content is protected !!