ബാങ്കുകള്‍ക്ക് നിയന്ത്രണം ; ഹോട്ട് സ്‌പോട്ട് വാര്‍ഡുകളില്‍ മാത്രം

കണ്ണൂർ : കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ഡുകളോ തൊട്ടടുത്ത വാര്‍ഡുകളോ മാത്രം ഹോട്ട് സ്‌പോട്ടായി പരിമിതപ്പെടുത്തിയ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ക്കുള്ള നിയന്ത്രണം ഇവിടങ്ങളില്‍ മാത്രമാക്കി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു.

ഇതുപ്രകാരം കതിരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 15, പാട്യം പഞ്ചായത്തിലെ 8, 9 വാര്‍ഡുകള്‍, കേളകം പഞ്ചായത്തിലെ വാര്‍ഡ് 9, മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 28 എന്നിവയില്‍ മാത്രമായിരിക്കും നിയന്ത്രണങ്ങള്‍. നേരത്തേ കോവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെടുന്ന തദ്ദേശ സ്ഥാപനം മുഴുവന്‍ ഹോട്ട്‌സ്‌പോട്ടായി പരിഗണിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.

error: Content is protected !!