അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നുണ്ട്. അത് ഫലത്തില്‍ റൂം ക്വാറന്റൈനായി മാറണം; ഉ​റ​പ്പാ​ക്ക​ൽ ചു​മ​ത​ല പോ​ലീ​സി​ന്

തി​രു​വ​ന​ന്ത​പു​രം: അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ഹോം ​ക്വാ​റ​ന്‍റൈ​ൻ അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നും അ​ത് ഫ​ല​ത്തി​ൽ റൂം ​ക്വാ​റ​ന്‍റൈ​​ൻ എ​ന്ന​താ​യി മാ​റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യം പോ​ലീ​സ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ഇ​വ​ർ വീ​ട്ടി​ൽ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കാ​തെ ക​ഴി​യ​ണം. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും സ​ർ​ക്കാ​രും നി​ർ​ദേ​ശി​ക്കു​ന്ന​തി​ന് അ​പ്പു​റ​ത്തേ​ക്ക് ആ​രും പെ​രു​മാ​റാ​ൻ പാ​ടി​ല്ല. കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​രു​മാ​യി ഒ​രു ബ​ന്ധ​വും പാ​ടി​ല്ല. ഇ​തി​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​ക​രു​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത വേ​ണം. ക​ഴി​ഞ്ഞഘ​ട്ട​ത്തി​ൽ എ​ങ്ങ​നെ​യാ​ണോ പ്ര​വ​ർ​ത്തി​ച്ച​ത്, അ​തുവ​രു​ന്ന ഘ​ട്ട​ത്തി​ലും അ​ങ്ങ​നെ ത​ന്നെ തു​ട​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​വ​കു​പ്പ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചോ​ർ​ന്ന് ഹോം, ​സ​ർ​ക്കാ​ർ ക്വാ​റ​ന്ൈ‍​റ​നാ​യി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ വീ​ട്ടി​ലു​ണ്ടെ​ന്ന് പോ​ലീ​സ് ഉ​റ​പ്പാ​ക്ക​ണം. അ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്തെ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മാ​റു​ന്നു​ണ്ട്. എ​ന്നാ​ൽ നാം ​പൂ​ർ​ണ​മാ​യി സു​ര​ക്ഷി​ത​രാ​യി എ​ന്ന ബോ​ധ്യ​ത്തി​ൽ, കോ​വി​ഡി​നു മു​ന്പ​ത്തെ അ​വ​സ്ഥ​യി​ൽ പെ​രു​മാ​റാ​ൻ തു​നി​യ​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

error: Content is protected !!