ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഗര്‍ഭിണികള്‍ക്കും പ്രായം ചെന്നവര്‍ക്കും ക്വാറന്റൈന്‍ വീട്ടില്‍

തിരുവനന്തപുരം : ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന 75 വയസിന് മുകളിൽ പ്രായമുള്ളവരും പത്തു വയസിൽ താഴെയുള്ള കുട്ടികളും അവർക്കൊപ്പം വരുന്ന മാതാപിതാക്കളും 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഗർഭിണികളും അവരോടൊപ്പം എത്തുന്ന കുട്ടികളും ഭർത്താവും ഇത്തരത്തിൽ 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടതാണ്. പെയ്ഡ് ക്വാറന്റൈൻ സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വാർ റൂം ഡ്യൂട്ടിക്ക് കൂടുതൽ ഉദ്യോഗസ്ഥർ

കോവിഡ് 19നെ നേരിടുന്നതിനായി ഗവ. സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന വാർ റൂമിലെ മുതിർന്ന ഐ. എ. എസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് സർക്കാർ ഉത്തരവായി. കായിക യുവജനകാര്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ബി. അജിത്ത്കുമാർ, ജലനിധി ഡെപ്യൂട്ടി ഡയറക്ടർ ( എച്ച്. ആർ) പ്രമോദ്, ഫിഷറീസ് അസി. ഡയറക്ടർ രാജീവ് എസ്. ഐ, പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി. സജീവ്, ഐ. എൽ. ഡി. എം പ്രോഗ്രാം ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ മുഹമ്മദ് സഫീർ, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ ഇൻ ചാർജ് സലാഹുദ്ദീൻ, വ്യവസായ വകുപ്പ് ജോ. ഡയറക്ടർ ഗങാധരൻ ടി. ഒ, രജിസ്‌ട്രേഷൻ വകുപ്പ് ജോയിന്റ് ഐ. ജി സജൻകുമാർ, ജി. എസ്. ടി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ ചന്ദ്രശേഖർ, തൊഴിൽ വകുപ്പ് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ രാജീവൻ പി. വി എന്നിവരെയാണ് നിയോഗിച്ചത്.

error: Content is protected !!