തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൂ​ന്നു ദി​വ​സം സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ

ബം​ഗ​ളൂ​രു: ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്വ​ന്ത സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങാ​ൻ ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. മൂ​ന്നു ദി​വ​സ​ത്തേ​ക്ക് സ​ർ​ക്കാ​ർ ബ​സു​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര ചെ​യ്യാം. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം.

ഞാ​യ​റാ​ഴ്ച മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്വ​ന്തം സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സൗ​ജ​ന്യ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും മ​റ്റു ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി യാ​ത്ര ന​ട​ത്താ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

തൊ​ഴി​ലാ​ളി​ക​ൾ സ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. അ​വ​ർ​ക്ക് മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞി​രു​ന്നു.

error: Content is protected !!