കോവി‍ഡ് 19 : ലോകത്ത് മരണം 2,45,000ആയി

ഡൽഹി :ലോകത്ത് കോവി‍ഡ് മരണം 2,45,000 ലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 5000 ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ മാത്രം മരണം 65,000 കവിഞ്ഞു. സ്ഥിതിഗതികള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് രണ്ട് മാസത്തേക്ക് കൂടി ദേശീയ അടിയന്തരാവസ്ഥ നീട്ടി. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. 1500ലേറെ പുതിയ മരണമാണ് ഏറ്റവും ഒടുവിലെ കണക്ക്. കാല്‍ ലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് യു.എസ് ഡിസീസ് കണ്ട്രോള്‍ മേധാവി തന്നെ തുറന്ന് പറഞ്ഞു. അമേരിക്കക്ക് തൊട്ടുപിന്നില്‍ ദുരന്തമുഖത്ത് നില്‍ക്കുന്നത് സ്പെയിനാണ്. 2500ലേറെ പുതിയ കേസുകളും 276 പുതിയ മരണവും അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ആകെ മരണസംഖ്യ സ്പെയിനില്‍ 25,000 കവിഞ്ഞു. ഇറ്റലി, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല, ഫ്രാന്‍സില്‍ രണ്ട് മാസത്തേക്ക് കൂടി അടിയന്തരാവസ്ഥ ദീര്‍ഘിപ്പിച്ചു.

കോവിഡ് വ്യാപ്തി കൂടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് റഷ്യയും എത്തുകയാണ്. 10,000 പുതിയ കേസുകള്‍ റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കോവിഡ‍് ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വൈറസാണെന്ന ട്രംപിന്‍റെ വാദത്തിനെതികരെ ലോകാരോഗ്യ സംഘടന രംഗത്തുവന്നു.

കോവിഡ് പ്രകൃതിയില്‍ നിന്ന് ഉണ്ടായതാണെന്നായിരുന്നു ഡബ്ലൂ.എച്ച്.ഒയുടെ വിശദീകരണം

error: Content is protected !!