ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗി​ന് സ​ജ്ജ​മാ​യാ​ലു​ട​ൻ ബി​വ​റേ​ജ് ഔട്ട്ലെറ്റുകൾ ​ തു​റ​ക്കും

തി​രു​വ​ന​ന്ത​പു​രം: ബി​വ​റേ​ജ് ഒൗ​ട്ട്ലെ​റ്റു​ക​ൾ ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗി​ന് സ​ജ്ജ​മാ​കു​ന്ന നി​ല​യ്ക്ക് നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചു​കൊ​ണ്ട് പാ​ർ​സ​ൽ സ​ർ​വീ​സി​നാ​യി തു​റ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ബാ​റു​ക​ളി​ലെ മ​ദ്യ​വി​ത​ര​ണ​ത്തി​നും ആ​ഹാ​ര വി​ത​ര​ണ​ത്തി​നും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്. ഒ​രേ​സ​മ​യം അ​ഞ്ചു പേ​രി​ൽ കൂ​ടു​ത​ലു​ണ്ടാ​വി​ല്ല എ​ന്ന നി​ബ​ന്ധ​ന പാ​ലി​ച്ച് മെം​ബ​ർ​മാ​ർ​ക്ക് മ​ദ്യ​വും ആ​ഹാ​ര​വും പാ​ർ​സ​ലാ​യി ന​ൽ​കാം. ടെ​ലി​ഫോ​ണ്‍ വ​ഴി​യോ മ​റ്റു വ​ഴി​യോ ഇ​തി​നാ​യി ക്ല​ബു​ക​ൾ ബു​ക്കിം​ഗ് സ​ജ്ജ​മാ​ക്ക​ണം. ക​ള്ളു​ഷാ​പ്പു​ക​ളി​ലും പാ​ർ​സ​ലാ​യി ക​ള്ളും ഭ​ക്ഷ​ണ​വും ന​ൽ​കാം.

മാ​ളു​ക​ൾ അ​ല്ലാ​ത്ത ഷോ​പ്പിം​ഗ് കോ​പ്ല​ക്സു​ക​ളി​ൽ ആ​കെ​യു​ള്ള ക​ട​ക​ളു​ടെ പ​കു​തി ക​ട​ക​ൾ ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ തു​റ​ക്കാം. എ​യ​ർ​ക​ണ്ടീ​ഷ​ൻ ഒ​ഴി​വാ​ക്കി ഹെ​യ​ർ ഡ്ര​സിം​ഗ്, ഹെ​യ​ർ ക​ട്ട്, ഷേ​വിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ തു​റ​ക്കാം. മു​ൻ​കൂ​ടി ബു​ക്ക് ചെ​യ്തു വേ​ണം ബാ​ർ​ബ​ർ ഷോ​പ്പി​ലേ​ക്ക് വ​രാ​നെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

error: Content is protected !!