എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പരീക്ഷയിൽ മാറ്റമില്ല

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ നേ​ര​ത്തെ നി​ശ്ച​യി​ച്ച തീ​യ​തി​ക​ളി​ൽ ത​ന്നെ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ​മാ​സം 26 മു​ത​ൽ 30 വ​രെ മു​ൻ നി​ശ്ച​യ​പ്ര​കാ​രം പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൃ​ത്യ​മാ​യ സ​മാൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചു​മാ​യി​രി​ക്കും പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ക.

പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ച​താ​യി ഇ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് വി​ളി​ച്ച ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ജൂ​ണി​ൽ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്.

എ​ന്നാ​ൽ ഇ​തി​ന് വി​രു​ദ്ധ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ച​ത്. നേ​ര​ത്തെ നി​ശ്ച​യി​ച്ച ടൈം​ടേ​ബി​ൾ പ്ര​കാ​ര​മാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വിദ്യാർഥികൾക്ക് സ്കൂളുകളിലെ ബസുകൾ ഉൾപ്പെടെ ഉപയോഗിച്ച് ആവശ്യമായ ഗതാഗത സൗകര്യം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

error: Content is protected !!