സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ “കേ​ര​ള ആ​രോ​ഗ്യ പോ​ര്‍​ട്ട​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ “കേ​ര​ള ആ​രോ​ഗ്യ പോ​ര്‍​ട്ട​ല്‍’ (https://health.kerala.gov.in) ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​മ​ഗ്ര വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ഒ​ന്നാ​ണ് ഈ ​വെ​ബ് പോ​ര്‍​ട്ട​ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വ​ള​രെ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഈ ​പോ​ര്‍​ട്ട​ലി​ന് ആ​രോ​ഗ്യ വ​കു​പ്പ് രൂ​പം ന​ല്‍​കി​യ​ത്. കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ളു​മെ​ല്ലാം ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ​യ വി​നി​മ​യം ന​ട​ത്താ​നു​ള്ള വേ​ദി കൂ​ടി​യാ​ണി​ത്. കൃ​ത്യ​മാ​യ തീ​രു​മാ​ന​വും ആ​സൂ​ത്ര​ണ​വു​മാ​ണ് കേ​ര​ള മോ​ഡ​ല്‍ എ​ന്ന​തു​പോ​ലെ ഈ ​പോ​ര്‍​ട്ട​ലും മ​റ്റു​ള്ള​വ​ര്‍​ക്ക് മാ​തൃ​ക​യാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​രോ​ഗ്യ വ​കു​പ്പു​മാ​യി സം​വ​ദി​ക്കാ​നു​ള്ള ഒ​രു ഓ​ണ്‍​ലൈ​ന്‍ വേ​ദി​യാ​യാ​ണ് കേ​ര​ള ആ​രോ​ഗ്യ പോ​ര്‍​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. കോ​വി​ഡ് 19നെ​തി​രാ​യി ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തു​ന്ന പ്രോ​ഗ്രാ​മു​ക​ളെ​യും ഇ​ട​പെ​ട​ലു​ക​ളെ​യും കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ പോ​ര്‍​ട്ട​ല്‍ ന​ല്‍​കു​ന്നു.

ത​ത്സ​മ​യ ഡാ​ഷ് ബോ​ര്‍​ഡ് കാ​ണാ​നും വ​കു​പ്പ് ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കാ​നും പോ​ര്‍​ട്ട​ല്‍ വേ​ദി ഒ​രു​ക്കു​ന്നു. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പൊ​തു​വാ​യ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം ന​ല്‍​കാ​നും ആ​രോ​ഗ്യ വ​കു​പ്പി​ല്‍ നി​ന്ന് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നും ആ​രോ​ഗ്യ​മി​ത്ര ചാ​റ്റ് ബോ​ട്ട് അ​നു​വ​ദി​ക്കു​ന്നു.

ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ന്‍ എ​ൻ. ഖോ​ബ്ര​ഗ​ഡെ, എ​ന്‍​എ​ച്ച്എം സ്റ്റേ​റ്റ് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ത്ത​ന്‍ ഖേ​ല്‍​ക്ക​ര്‍, കെ​എം​എ​സ്‌​സി​എ​ല്‍ എം​ഡി ഡോ. ​ന​വ​ജ്യോ​ത് ഖോ​സ, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ജോ. ​ഡ​യ​റ​ക്ട​ര്‍ ഡോ. ​തോ​മ​സ് മാ​ത്യു, എ​യി​ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ സൊ​സൈ​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​ആ​ര്‍. ര​മേ​ഷ്, എ​സ്.​എ.​ടി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. സ​ന്തോ​ഷ് കു​മാ​ര്‍, ഇ​ഹെ​ല്‍​ത്ത് ടെ​ക്‌​നി​ക്ക​ല്‍ മാ​നേ​ജ​ര്‍ വി​നോ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

error: Content is protected !!