കോവിഡ് ദുരിതാശ്വാസത്തിനായി 760.10 കോടിരൂപ ചിലവിടുമെന്ന് ഗൂഗിള്‍

ഡൽഹി : കോവിഡ് ദുരിതാശ്വാസത്തിനായി ആകെ 100 കോടി ഡോളര്‍(ഏകദേശം 760.10 കോടിരൂപ) ചിലവിടുമെന്ന് ഗൂഗിള്‍. ആരോഗ്യം, ശാസ്ത്രം, സാമ്പത്തിക സഹായം, വിദൂര വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകള്‍ക്കായാണ് ഗൂഗിള്‍.ഓര്‍ഗ് വഴി പണം ചിലവിടുന്നത്. ഇതിന് പുറമേ ഗൂഗിള്‍ ഡോട്ട് ഓര്‍ഗ് കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രത്യേക പദ്ധതികള്‍ക്കായി 50000 തൊഴില്‍ മണിക്കൂറുകള്‍ സൗജന്യമായി വിട്ടുനല്‍കുമെന്നും അറിയിച്ചു.

ഇതുവരെ അഞ്ച് കോടി ഡോളര്‍ ഗൂഗിള്‍ വിവിധ പദ്ധതികള്‍ക്കായി ചിലവിട്ടിട്ടുണ്ട്. ഇനി മറ്റൊരു അഞ്ച് കോടി ഡോള്‍ കൂടി ചിലവിടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അമേരിക്കയിലെ രണ്ടായിരം ന്യൂനപക്ഷ- വനിതാ വിഭാഗങ്ങളുടെ ചെറുകിട വ്യവസായങ്ങള്‍ക്കായിരിക്കും ഗൂഗിളിന്റെ 50 ലക്ഷം ഡോളര്‍ സഹായം ലഭിക്കുക. മറ്റൊരു അമ്പത് ലക്ഷം ഡോളര്‍ കോവിഡ് മൂലം പ്രതിസന്ധിയിലായ 32 രാജ്യങ്ങളിലെ ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനായി ചിലവിടും.

ലോകമെങ്ങുമുള്ള ലാഭരഹിത സംഘടനകള്‍ക്കാണ്(എന്‍.ജി.ഒ) ഒരു കോടി ഡോളര്‍ ഫണ്ട് നീക്കിവെച്ചിട്ടുള്ളത്. വിദൂരവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു കോടി ഡോളറാണ് ഗൂഗിള്‍ ചിലവിടുക. കോവിഡിനെതിരെ പോരാടുന്നതിന് ഡാറ്റ സയന്‍സ്, ഡിസീസ് ട്രാക്കിങ് എന്നിവയെ പിന്തുണക്കുന്നതിന് സൗജന്യ സാങ്കേതിക സേവനവും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടന അടക്കമുള്ളവക്ക് ഒരു കോടി ഡോളര്‍ വരെയാണ് ഗൂഗിളില്‍ നിന്നും ലഭിക്കുക.

‘ഗിവ് ഇന്ത്യ’ എന്ന എന്‍.ജി.ഒ വഴി ഗൂഗിള്‍ കഴിഞ്ഞ മാസത്തില്‍ സാമ്പത്തിക സഹായം ഇന്ത്യക്ക് നല്‍കിയിരുന്നു. ഇതിന് പുറമേ ഗൂഗിളിന്റെ സി.ഇ.ഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചെ അഞ്ച് കോടി രൂപ ഗിവ് ഇന്ത്യക്ക് കൈമാറിയിരുന്നു.

error: Content is protected !!