കണ്ണൂർ ജില്ലയിൽ ഇന്ന് ( മെയ് 20 ബുധനാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാളിയത്തുവളപ്പ്, കണ്ടഞ്ചിറ, കോലത്തുവയല്‍, കപ്പോത്തുകാവ്, ആന്തൂര്‍കാവ്, കനകാലയം, റെഡ്സ്റ്റാര്‍, ലാസര്‍ബോര്‍ഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 20 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നരീക്കാംവള്ളി, അറത്തില്‍, കോട്ടക്കുന്ന്, കാനായി, തോട്ടംകടവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 20 ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കോടിയേരി

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂഴിക്കര, കുട്ടിമാക്കൂല്‍, ചാമംകുളം, കണ്ണിച്ചിറ, റെയിന്‍ട്രീ, ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ്, കുറ്റിവയല്‍, ഋഷി മന്ദിരം, വയലളം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 20 ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ 2.30 വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വയക്കര, മുളൂര്‍, മൈക്കിള്‍ഗിരി, ബാലന്‍കരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 20 ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍ മൊട്ട, പാവന്നൂര്‍ കടവ്, മൂടന്‍കുന്ന് ഭാഗങ്ങള്‍ വരെ മെയ് 20 ബുധനാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!