കൊറോണ കെയര്‍ സെന്റര്‍: വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

കണ്ണൂർ : ജില്ലയില്‍ ആരംഭിച്ച കൊറോണ കെയര്‍ സെന്ററിലേക്ക് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ച് കലക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായി പരിശീലനം നടത്തി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പാം ഗ്രോവ് ഹോട്ടലില്‍ നടന്ന പരിശീലനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റായ സുനില്‍ദത്ത് ക്ലാസെടുത്തു.

error: Content is protected !!