നാ​ലാം​ഘ​ട്ട ലോ​ക്ക് ഡൗ​ൺ മാ​ർ​ഗ​നി​ർ​ദേ​ശ​മി​റ​ങ്ങി ; കൂടുതൽ ഇളവുകൾ

രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ൺ മേ​യ് 31 വ​രെ നീ​ട്ടി​യ​ത് സം​ബ​ന്ധി​ച്ചു​ള്ള കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ങ്ങി. ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും ബ​സ് സ​ർ​വീ​സു​ക​ളും അ​നു​വ​ദി​ച്ചു. അ​തേ​സ​മ​യം, വി​മാ​ന സ​ർ​വീ​സു​ക​ളും മെ​ട്രോ റെ​യി​ൽ സ​ർ​വീ​സു​ക​ളും പു​നഃ​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.

സം​സ്ഥാ​ന-​അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് സ​ർ​വീ​സ് അ​നു​വ​ദി​ച്ചു. ടാ​ക്സി, ഓ​ട്ടോ​റി​ക്ഷാ, സൈ​ക്കി​ൾ എ​ന്നി​വ​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ക്കി. പ​ക​ൽ​സ​മ​യ​ത്ത് ആ​ളു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങാം (പ​ത്തു വ​യ​സി​നു താ​ഴെ​യും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും ഒ​ഴി​കെ). വ​ലി​യ കൂ​ടി​ച്ചേ​ര​ലു​ക​ൾ എ​ന്നി​വ​യ്ക്ക് അ​നു​മ​തി​യി​ല്ല.

സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ. ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം. അ​ന്ത​ർ സം​സ്ഥാ​ന ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

• ക​ട​ക​ൾ തു​റ​ക്കും.
• ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ, സ​ലൂ​ണു​ക​ൾ എ​ന്നി​വ തു​റ​ക്കും.
• പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം തു​ട​രും.
• ഹോ​ട്ട​ലു​ക​ൾ, തീ​യേ​റ്റ​റു​ക​ൾ, ഷോപ്പിംഗ് മാളുകൾ തുറക്കില്ല.
• വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ അടഞ്ഞു കിടക്കും.
• പൊ​തു​യി​ട​ങ്ങ​ളി​ൽ തു​പ്പു​ന്ന​ത് ശി​ക്ഷാ​ർ​ഹം.
• വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ല്ല.
• കാണികളില്ലാതെ കായിക മത്സരങ്ങൾ നടത്താം.

error: Content is protected !!