കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസിലേക്ക് താല്‍ക്കാലിക നിയമനം

കോവിഡ് 19 ന്റെ ഭാഗമായി കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസിലേക്ക് ക്വാളിറ്റി ഓഫീസര്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 40 വയസില്‍ കുറവ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എംഎച്ച്എ) അല്ലെങ്കില്‍ എംഎസ്‌സി ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, ഏതെങ്കിലും ആശുപത്രിയിലോ ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി അഷ്വറന്‍സ് മേഖലയിലോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് ക്വാളിറ്റി ഓഫീസറുടെ യോഗ്യത.
ബയോമെഡിക്കല്‍ എഞ്ചിനീയര്‍ക്ക് എം ടെക്ക് ഇന്‍ ബയോ മെഡിക്കല്‍/ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ ബി ടെക് ഇന്‍ ബയോ മെഡിക്കല്‍/ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റ് എഞ്ചിനീയറിങ്ങും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
അപേക്ഷകള്‍ ംംം.ിവാസമിിൗൃ.ശി/ഷീയ െഎന്ന വെബ്‌സൈറ്റില്‍ മെയ് 22 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം.

error: Content is protected !!