രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 74281 ആയി

ഡൽഹി : രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2415 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74281 ആയി. 13 ബിഎസ്എഫ് ജവാൻമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി സങ്കീർണമായി തുടരുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പിഎം കെയർ ഫണ്ടിൽ നിന്ന് 3100 കോടി രൂപ നീക്കിവെച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3525 പേർക്കാണ്. 122 പേർ മരിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രാലത്തിന്‍റെ കണക്ക് പ്രകാരം 47480 ആക്ടീവ് കേസുകളാണുള്ളത്. 24386 പേർക്ക് അസുഖം ഭേദമായി. ഡൽഹി സിആര്‍പിഎഫിലെ മൂന്ന് പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച സൈനികൻ തൂങ്ങിമരിച്ചു. ഇവിടെ രോഗബാധിതർ 8000 കടന്നു. മഹാരാഷ്ട്രയിൽ 1495 കേസാണ് പുതിയതായി സ്ഥിരീകരിച്ചത്. 54 മരണവും റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിൽ 364 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ 9268 പേർ കോവിഡ് ബാധിതരായി. രാജസ്ഥാനിൽ പുതിയ 152 കോവിഡ് കേസുകൾ കൂടി കണ്ടെത്തി. ഇവിടെ ആകെ രോഗികൾ 4278 ആണ്. മരണം 120 കടന്നു. മധ്യ പ്രദേശിൽ 187ഉം ഒഡീഷയിൽ 101ഉം ജമ്മു കശ്മീരിൽ 37 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പിഎം കെയർ ഫണ്ടിൽ നിന്ന് 2000 കോടി വെന്‍റിലേറ്റർ വാങ്ങാനാണ് ഉപയോഗിക്കുക 1000 കോടി അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനും 100 കോടി കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന് കണ്ടുപിടിക്കാനുമായാണ് മാറ്റിവെച്ചിട്ടുള്ളത്.

error: Content is protected !!