ഒരു കണ്ണൂര്‍ സ്വദേശിക്കു കൂടി കോവിഡ് രോഗം; രോഗം സ്ഥിരീകരിച്ചത് വയനാട് ജോലി ചെയ്യുന്ന പോലീസുകാരന്

കണ്ണൂര്‍ : വ്യാഴാഴ്ച കണ്ണൂര്‍ ജില്ലക്കാരനായ ഒരാള്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. വയനാട് ജോലിചെയ്ത് വരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് രോഗബാധ സ്ഥിരീകരിച്ചത്. 42കാരനായ ഇദ്ദേഹം വയനാട്ടിലെ ഒരു പോലിസ് സ്റ്റേഷനിലാണ് ജോലിചെയ്യുന്നത്. കണ്ണൂര്‍ കേളകം സ്വദേശിയാണ്.
ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗബാധയുണ്ടായത്. ഈ ഡ്രൈവറുമായി  സമ്പര്‍ക്കമുണ്ടായിരുന്ന വ്യക്തി ഈ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇയാള്‍ക്ക് മെയ് 10 ന് കോവിഡ് പരിശോധന പോസിറ്റീവ് ആയിരുന്നു.

error: Content is protected !!