ഉ​ത്ര​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കും കു​ഞ്ഞി​നെ കൈ​മാ​റാ​ന്‍ ഉ​ത്ത​ര​വ്

കൊ​ല്ലം: അ​ഞ്ച​ലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭ​ര്‍​ത്താ​വ് സൂ​ര​ജ് പി​ടി​യി​ലാ​യ​തോ​ടെ കു​ഞ്ഞി​നെ ഉ​ത്ര​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കും കൈ​മാ​റാ​ന്‍ കൊ​ല്ലം ബാ​ല​ക്ഷേ​മ സ​മി​തി​യുടെ ഉത്തരവ്. സംസ്ഥാന വ​നി​താ ക​മ്മീ​ഷ​ന്‍ സംഭവത്തില്‍ ഇടപെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ന​ട​പ​ടി.

കു​ഞ്ഞി​ന്‍റെ സു​ര​ക്ഷ​യ്ക്കാണ് പ്രാധാന്യമെന്നും അതിനാലാണ് ഇ​വ​ര്‍​ക്കൊ​പ്പം വി​ടു​ന്ന​തെ​ന്നും ബാ​ല​ക്ഷേ​മ സ​മി​തി അ​റി​യി​ച്ചു. സൂ​ര​ജി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ ക​ഴി​യു​ന്ന കു​ട്ടി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ഉ​ത്ര​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

error: Content is protected !!