പാലക്കാട് അഞ്ചു പേര്‍ക്ക് കൂടി കൊവിഡ്

പാലക്കാട്: ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.ഇതില്‍ നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വിദേശത്ത് നിന്ന് വന്നതാണ്. ജില്ലയില്‍ ആകെ 53 പേരാണ് രോഗബാധിതരായുള്ളത്.

ഒറ്റപ്പാലം, വരോട്, തോണിപ്പാടം, കാരാക്കുറുശ്ശി, കൊപ്പം, മണ്ണാര്‍ക്കാട് എന്നീ സ്ഥലങ്ങളിലാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

അതേ സമയം ഇന്ന് മുതല്‍ പാലക്കാട് നിരോധനാജ്ഞ തുടങ്ങി. 5 പേരില്‍ കൂടുതല്‍ കൂടാന്‍ പാടില്ല. രാത്രി 7 മുതല്‍ രാവിലെ 7 വരെ കര്‍ഫ്യൂ ആണ്. ആളുകള്‍ പുറത്തിറങ്ങരുത്. പരീക്ഷകള്‍ നാളെ തുടങ്ങാനിരിക്കെ നിര്‍ദേശങ്ങള്‍ കുട്ടികളും രക്ഷിതാക്കളും പാലിക്കണമെന്ന് മന്ത്രി എ.കെ ബാലന്‍ ആവശ്യപ്പെട്ടു.

error: Content is protected !!