കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ .കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഒന്നിനും അഞ്ചിനും ഇടയില്‍ കേരള തീരത്ത് എത്തുമെന്ന് കാലാവസ്ഥാകേന്ദ്രം റീജിയണല്‍ മേധാവി രാജേന്ദ്രകുമാര്‍ ജെനാമണി വ്യക്തമാക്കി.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍ മഴയോട് അനുബന്ധിച്ച്‌ ശക്തമായ മഴയും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും ഇടിമിന്നലും മെയ് 29 വരെ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും ലക്ഷ്വദ്വീപ് ,മാലിദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍  മെയ് 29 ന് കേരള തീരങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

error: Content is protected !!