ഓ​ണ്‍​ലൈ​നായി വഴി മദ്യ വില്‍പ്പനക്കൊരുങ്ങി ബെ​വ്‌​കോ

തിരുവനന്തപുരം: മ​ദ്യം ഓ​ണ്‍​ലൈ​നായി വി​ല്‍​ക്കുവാനൊരുങ്ങി ബെ​വ്‌​കോ. ഔട്ട്ലെറ്റുകളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി മദ്യ വില്‍പ്പന നടത്തുന്ന പദ്ധതിയെകുറിച്ചാണ് ബെവ്കോ ആലോചിക്കുന്നത്. ഇതിനായി മികച്ച സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുന്ന കമ്ബനിയെ കണ്ടെത്താന്‍ സ്റ്റാര്‍ട്ട് അപ്പ്മിഷന് ബെവ്കോ നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച്‌ ബെവ്കോ എംഡി സ്റ്റാര്‍ട്ട് അപ്പ്മിഷന് കത്ത് നല്‍കുകയും ചെയ്തു.

വെര്‍ച്ചല്‍ ക്യു മാതൃകയില്‍ തിരക്ക് നിയന്ത്രിച്ച്‌ കൊണ്ട് മുന്‍കൂറായി പണം അടച്ചും സമയം നിശ്ചിയിച്ചും മദ്യം വാങ്ങുന്ന രീതിയാണ് ബെവ്കോ ആലോചിക്കുന്നത്. സോ​ഫ്റ്റ് വെ​യ​ര്‍ നി​ര്‍​മി​ക്കു​വാ​ന്‍ ത​യാ​റാ​യി നി​ല​വി​ല്‍ 29 ക​ മ്പനി​ക​ള്‍ സമീപിച്ചിട്ടുണ്ടെന്ന് സ്റ്റാര്‍ട്ട് ആപ്പ് മിഷന്‍ സിജഒ സജി ഗോപിനാഥ് അറിയിച്ചു.

അതേസമയം, കള്ള് ഷാപ്പിലെ പാഴ്സല്‍ സംവിധാനത്തില്‍ ചട്ടഭേദഗതി വേണ്ടെന്നാണ് നിയമോപദേശം. ഏ​റെ നാ​ളു​ക​ള്‍​ക്കു ശേ​ഷം രാ​ജ്യ​ത്തെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ തി​ര​ക്കും മ​റ്റു പ​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നാ​ണ് സം​സ്ഥാ​നം പു​തി​യ മാ​ര്‍​ഗം തേ​ടു​ന്ന​ത്.

error: Content is protected !!