വ്യാജ പാസുമായി അതിര്‍ത്തി കടക്കാനെത്തി: മലപ്പുറം സ്വദേശി അറസ്റ്റില്‍

വയനാട്: മുത്തങ്ങ അതിര്‍ത്തിയില്‍ വ്യാജ പാസുമായി എത്തിയ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി റെജിയാണ് പരിശോധനക്കിടെ പോലീസിന്റെ പിടിയിലായത്. തലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ് കമ്ബ്യൂട്ടറില്‍ എഡിറ്റ് ചെയ്ത് മുത്തങ്ങ വഴി ആക്കിയാണ് ഇയാള്‍ എത്തിയത്. പാസിലെ ഡേറ്റും എഡിറ്റ് ചെയ്തതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

സുല്‍ത്താന്‍ ബത്തേരി പൊലീസ് ആണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതിര്‍ത്തി കടന്ന് പരിശോധനാ കേന്ദ്രത്തില്‍ വച്ചാണ് രേഖയില്‍ തട്ടിപ്പ് നടത്തിയതായി പൊലീസിന് മനസിലായത്. ഇയാള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരവും വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ അതിര്‍ത്തിയില്‍ പാസില്ലാതെ എത്തിയ രണ്ടുപേരെ തിരിച്ചയച്ചിരുന്നു. പാസില്ലാതെ എത്തുന്നവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

error: Content is protected !!