കോ​ഴി​ക്കോ​ട് മി​ഠാ​യി തെ​രു​വ് നാ​ളെ മു​ത​ല്‍ തു​റ​ക്കും

കോ​ഴി​ക്കോ​ട്: ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ മി​ഠാ​യി തെ​വു​വ് നാ​ളെ മു​ത​ല്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നം. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഒ​രു ക​ട​യി​ല്‍ ഒ​രു സ​മ​യം എ​ത്ര പേ​രെ ക​യ​റ്റാ​ന്‍ ക​ഴി​യു​മെ​ന്നും ക​ട​യു​ടെ വ​ലി​പ്പം സം​ബ​ന്ധി​ച്ചും ക​ട​യു​ട​മ​ക​ള്‍ സ​ത്യ​വാ​ങ് മൂ​ലം ന​ല്‍​ക​ണം. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കാ​ന​ല്ലാ​തെ ആ​രേ​യും മി​ഠാ​യി തെ​രു​വി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യി​ല്ല. തെ​രു​വു ക​ച്ച​വ​ടം പാ​ടി​ല്ല. നി​യ​ലം​ഘ​നം ന​ട​ന്നാ​ല്‍ പി​ഴ ശി​ക്ഷ​യ​ട​ക്കം ചു​മ​ത്താ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

മ​റ്റി​ട​ങ്ങ​ളി​ല്‍ ക​ട​ക​ള്‍ തു​റ​ന്നെ​ങ്കി​ലും മി​ഠാ​യി തെ​രു​വി​ല്‍ ക​ച്ച​വ​ടം നി​രോ​ധി​ച്ച​ത് വ്യാ​പാ​രി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നു വ​ഴി​തെ​ളി​ച്ചി​രു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് പെ​രു​ന്നാ​ള്‍ കാ​ല​ത്തും കടകള്‍ തു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ക​ള​ക്ട​ര്‍ യോ​ഗം വി​ളി​ച്ച​തും ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​തും.

അ​തേ​സ​മ​യം, ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ മി​ഠാ​യി തെ​രു​വി​ല്‍ ക​ട തു​റ​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ടി. ​നാ​സ​റു​ദ്ദീ​നെ​തി​രെ പോ​ലീ​സ് കഴിഞ്ഞ ദിവസം കേ​സെ​ടു​ത്തിരുന്നു. ചെ​റി​യ തു​ണി​ക്ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ മ​ഖ്യ​മ​ന്ത്രി അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട് എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. പോ​ലീ​സ് ക​ട അ​ട​പ്പി​ച്ചി​രു​ന്നു.

error: Content is protected !!