മലയാളികളുമായി വന്ന ബസ് തമിഴ് നാട്ടില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചു: 3 പേര്‍ക്ക് ഗുരുതര പരിക്ക്

ചെന്നൈ: ബംഗളൂരവില്‍ കുടുങ്ങിയ മലയാളികളുമായി കേരളത്തിലേക്ക് വരികയായിരുന്ന മിനി ബസ് തമിഴ്നാട്ടിലെ കാരൂരില്‍ അപകടത്തില്‍പ്പെട്ടു. എതി‍ര്‍ദിശയില്‍ വന്ന ലോറിയുമായി മിനി ബസ് കാരൂരില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ ബെം​ഗളൂരുവിലെ നഴ്സിം​ഗ്, ഐടി വിദ്യാര്‍ഥികളാണ്.

അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരുടെ നില ​ഗുരുതരമാണ്. ബസിലുണ്ടായിരുന്നവര്‍ക്കെല്ലാം ഇന്ന് കേരള അതി‍ര്‍ത്തി കിടക്കാനുള്ള പാസ് ലഭിച്ചിരുന്നു.

error: Content is protected !!