കൊവിഡ്: കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 450 പേര്‍

കണ്ണൂര്‍: കൊവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 450 പേര്‍. ഇവരില്‍ 41 പേര്‍ ആശുപത്രിയിലും 409 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 30 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നാലു പേരും ജില്ലാ ആശുപത്രിയില്‍ മൂന്ന്  പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നാലു പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെ 4407 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4270 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 4028 എണ്ണം നെഗറ്റീവാണ്. 137 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

error: Content is protected !!