പ്രധാനമന്ത്രിയുടെ യോഗം തുടങ്ങി: ലോ​ക്ക്ഡൗ​ണ്‍ ഘ​ട്ടം​ഘ​ട്ട​മാ​യി പി​ന്‍​വ​ലി​ച്ചാ​ല്‍ മ​തി​യെ​ന്ന് കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ഘ​ട്ടം​ഘ​ട്ട​മാ​യി പി​ന്‍​വ​ലി​ച്ചാ​ല്‍ മ​തി​യെ​ന്ന് കേ​ര​ളം. കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ നി​ല​പാ​ട് അ​റി​യി​ച്ച​ത്. അ​മി​ത് ഷാ​യെ ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം ലോ​ക്ക്ഡൗ​ണ്‍ ഉ​ള്‍​പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ആ​രം​ഭി​ച്ചു. ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് ആ​റ് സം​സ്ഥാ​ന​ങ്ങ​ള്‍ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നില്ല. പകരം വീഡിയോ കോണ്‍ഫറന്‍സില്‍ ചീഫ് സെക്രട്ടറി കേരളത്തെ പ്രതിനിധീകരിക്കും. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരമില്ലാത്തതിനാലാണ് തീരുമാനം. കഴിഞ്ഞ യോഗത്തില്‍ മുഖ്യമന്ത്രിയ്ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു.

അതേസമയം ഡല്‍ഹി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. കര്‍ണ്ണാടകം. തമിഴ്നാട്, ആന്ധ്രയുള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനം അംഗീകരിക്കാം എന്ന നിലപാടിലാണ്. തെലങ്കാന അടുത്ത ഏഴ് വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.

error: Content is protected !!