മലയാളി നഴ്സ് ജര്‍മനിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

ബെര്‍ലിന്‍: ജര്‍മനിയില്‍ കോവിഡ് ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു. ജര്‍മനിയിലെ കൊളോണില്‍ നഴ്സായ അങ്കമാലി മൂക്കന്നൂര്‍ പാലിമറ്റം പ്രിന്‍സി സേവ്യര്‍ (54) ആണ് മരിച്ചത്.

35 വര്‍ഷത്തോളമായി ജര്‍മ്മനിയില്‍ താമസിച്ചു വരികയായിരുന്നു. സംസ്‌കാരം ജര്‍മ്മനിയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭര്‍ത്താവ് ചങ്ങനാശ്ശേരി വെട്ടിത്തുരുത്തി കാര്‍ത്തികപ്പിള്ളില്‍ ജോയി. മകള്‍: ആതിര.

error: Content is protected !!