ഗുജറാത്തിൽ പടരുന്നത് കൊവിഡിന്‍റെ എൽ ടൈപ്പ് വൈറസെന്ന് നിഗമനം

അഹമ്മദാബാദ്: ഇന്ത്യയില്‍ കോവിഡ്ബാധയുടെ കാര്യത്തില്‍ മുന്നിലുള്ള ഗുജറാത്തില്‍ പടരുന്നത് വുഹാനില്‍ കനത്ത നാശം വിതച്ച കോവിഡ് 19 എല്‍ ടൈപ്പ് വൈറസെന്ന് സൂചന. ചൈനയിലെ വുഹാനില്‍ ആയിരങ്ങളുടെ ജീവനെടുത്ത എല്‍ ടൈപ്പ് വൈറസിന്റെ സാന്നിദ്ധ്യം ഗുജറാത്തിലെ ഒരു രോഗിയില്‍ കണ്ടെത്തിയിരുന്നു. ഗുജറാത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 155 മരണമാണ്.
വുഹാനില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് രോഗം പടരുന്നതിനിടെ വൈറസിന്‍റെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്തിലെ ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ആദ്യമായി ഇന്ത്യയില്‍ എല്‍ ടൈപ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. ഒരു രോഗിയില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ മാത്രമാണ് ജീനോം സീക്വന്‍സിംഗ് നടത്തിയതെന്നും ഭൂരിഭാഗം പേരെയും ബാധിച്ചത് ഇതേ വൈറസാണെന്ന് പറയാറായിട്ടില്ലെന്നും ബയോടെക്നോളജി റിസര്‍ച്ച് സെന്‍റര്‍ ഡയറക്ടര്‍ സിജി ജോഷി പറയുന്നു.
സംസ്ഥാനത്തെ മരണ നിരക്ക് പരിശോധിക്കുമ്പോള്‍ അതിനുള്ള സാധ്യത തള്ളാനാകില്ലെന്ന് വിദഗ്ദരുടെ അഭിപ്രായം. കൂടുതല്‍ പേര്‍ മരിച്ച വിദേശ രാജ്യങ്ങളിലും എല്‍ ടൈപ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
എന്നാല്‍ കൊറോണ രോഗങ്ങളും കൂടിയുള്ളവരാണ് മരിച്ചതില്‍ ഭൂരിഭാഗവുമെന്നാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് പറയുന്നത്. അതിനിടെ അഹമ്മദാബാദ് കോര്‍പ്പറേഷനിടെ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ബദറുദ്ദീന്‍ ഷെയ്ക്ക് ഇന്നലെ കൊറോണ ബാധിച്ചു മരിച്ചു. ഒരു കോണ്‍ഗ്രസ് എംഎല്‍എയ്ക്കും ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.