പാലത്തായി പീഡനക്കേസ്: സഹപാഠിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ്

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ സഹപാഠിയുടെ മൊഴി കൂടി തെളിവായി സ്വീകരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസിലെ പ്രതിയും ബിജെപി നേതാവ് കൂടിയായ അധ്യാപകന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് അറിയാമായിരുന്നുവെന്ന് സഹപാഠി നേരത്തെ ഒരു പ്രമുഖ മാധ്യമത്തിനോട് വെളിപ്പെടുത്തിയിരുന്നു.

മറ്റു കുട്ടികളോടും പദ്മരാജന്‍ മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ഇക്കാര്യം ടീച്ചര്‍മാരോട് പരാതി പറഞ്ഞിരുന്നു എന്നും സഹപാഠി വ്യക്തമാക്കിയിരുന്നു. ഈ മൊഴി കേസില്‍ നിര്‍ണായക തെളിവാകുമെന്ന് പൊലീസ് പറഞ്ഞു. ഒരു മാസമായി ഒളിവില്‍ കഴിയുന്ന ബിജെപി നേതാവായ പ്രതി പത്മരാജനെ പിടികൂടാന്‍ പൊലീസിനാകാത്തത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

error: Content is protected !!