ലോ​ക്ക്ഡൗ​ണ്‍: കേ​ന്ദ്രസര്‍ക്കാര്‍ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​യ​വ് വ​രു​ത്താ​തെ കേ​ന്ദ്രം. സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ ഇ​ള​വു​ക​ള്‍ കാ​ര്‍​ഷി​ക വൃ​ത്തി​ക്കും ക​ര്‍​ഷ​ക​ര്‍​ക്കും മാ​ത്രം. ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കാ​ന്‍ ഇ​ള​വ് ന​ല്‍​കി​യ കേ​ന്ദ്രം വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും വി​ല്‍‌​ക്കു​ന്ന ക​ട​ക​ളും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി.

കൂടാതെ ഹോട്ടലുകളും പോസ്റ്റോഫീസുകളും തുറക്കാന്‍ അനുമതി നല്‍കി. രാജ്യത്തുടനീളം കൊറിയര്‍ സര്‍വീസുകള്‍ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 20 മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.

എന്നാല്‍ പൊതുഗതാഗതത്തില്‍ ഒരു കാരണവശാലും ഇളവുകള്‍ അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. മതപരമായ ചടങ്ങുകളടക്കം ഒരു പൊതുപരിപാടികളും അനുവദിക്കില്ല. സംസ്‌കാരച്ചടങ്ങുകളില്‍ ഇരുപത് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അറിയിച്ചു.

വിദ്യാഭ്യാസസ്ഥാപനങ്ങളോ കോച്ചിംഗ് കേന്ദ്രങ്ങളോ ഒരു കാരണവശാലും തുറക്കരുത്. ആരാധനാലയങ്ങളും തുറക്കാന്‍ പാടില്ല. മത, രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, വിജ്ഞാന, സാംസ്‌കാരിക, മത പരിപാടികളൊന്നും പാടില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശത്തിലുണ്ട്. വ്യോമ-റെയില്‍ ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല.

error: Content is protected !!