സ്പ്രിംഗ്ലര്‍ കരാര്‍ വിവരം പുറത്തുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രതിപക്ഷം ഏറെ വിവാദമുയര്‍ത്തിയ സ്പ്രിംഗ്ലര്‍ വിവാദത്തില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍. സ്പ്രിംഗ്ലര്‍ കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടാണ് സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 2 നാണ് കരാര്‍ ഒപ്പിട്ടത്. കരാര്‍ കാലാവധി സെപ്തംബര്‍ 24 വരെയാണ്.
സ്പ്രിംഗ്ളര്‍, ഐടി സെക്രട്ടറിക്ക് അയച്ച കത്തും സര്‍ക്കാര്‍ പുറത്തുവിട്ടു. എപ്രില്‍ 12നാണ് സ്പ്രിംഗ്ളര്‍ വിശദീകരണ കത്ത് നല്‍കിയത്.
വിവരങ്ങളുടെ അന്തിമ അവകാശം പൗരനെന്ന് സ്പ്രിംഗ്ളര്‍ വ്യക്തമാക്കുന്നു. വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്ന് കമ്പനി കരാറില്‍ ഉറപ്പ് നല്‍കുന്നുണ്ട്. രോഗികളുടെ വിവരങ്ങളുടെ പൂര്‍ണ അവകാശം സംസ്ഥാന സര്‍ക്കാരിനെന്നും കമ്ബനി വ്യക്തമാക്കി.