അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി സ്വദേശി ജോസഫ് മാത്യുവാണ് (69) മരിച്ചത്. മിഷിഗണിലായിരുന്നു മരണം. ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റാണ് ജോസഫ് മാത്യു.

അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2,700 ൽ അധികം പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 47,548 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം 8,46,000 കടന്നു.

 

 

error: Content is protected !!