ലോകത്ത് കോ​വി​ഡ് ബാധിതരുടെ എണ്ണം 26 ല​ക്ഷ​വും കടന്നു : മ​ര​ണം 1,84,217

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രുടെ​ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്നു. ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 26,37,673 ആ​യി. 1,84,217 പേ​രാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 7,17,625 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യ​ത്.

അ​മേ​രി​ക്ക-8,48,994, സ്പെ​യി​ൻ-2,08,389, ഇ​റ്റ​ലി-1,87,327, ഫ്രാ​ൻ​സ്-1,59,877, ബ്രി​ട്ട​ൻ-1,33,495, ജ​ർ​മ​നി-1,50,648 എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​പ്പോ​ഴും മു​ന്നി​ൽ.

തു​ർ​ക്കി​യി​ലും ഇ​റാ​നി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ദി​നം​പ്ര​തി വ​ർ​ധ​ന​വ് ഉ​ണ്ട്. തു​ർ​ക്കി​യി​ൽ 98,674 പേ​ർ​ക്കും ഇ​റാ​നി​ൽ 85,996 പേ​ർ​ക്കു​മാ​ണ് കോ​വി​ഡു​ള്ള​ത്.

അ​മേ​രി​ക്ക​യി​ൽ 47,676 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ സ്പെ​യി​നി​ൽ 21,717പേ​ർ​ക്കും ഇ​റ്റ​ലി​യി​ൽ 25,085 പേ​ർ​ക്കും ഫ്രാ​ൻ​സി​ൽ 21,340 പേ​ർ​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്്. ബ്രി​ട്ട​ൻ- 18,100, ജ​ർ​മ​നി- 5,315, ഇ​റാ​ൻ- 5,391, തു​ർ​ക്കി- 2,376 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ലെ മ​ര​ണ നി​ര​ക്ക്.

കോ​വി​ഡ് ബാ​ധി​ത​രു​ടൈ ആ​ഗോ​ള പ​ട്ടി​ക​യി​ൽ ഇ​ന്ത്യ 17ാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. 21,370 പേ​ർ​ക്കാ​ണ്് രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 681 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

error: Content is protected !!