ലോ​ക്ക് ഡൗ​ണി​ല്‍ ഇ​ള​വു​ക​ൾ; എ​സി, ഫാ​ൻ, ക​ണ്ണ​ട​ക്ക​ട​ക​ൾ ഒ​രു ദി​വ​സം തു​റ​ക്കാം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​ല്‍ ഇ​ള​വു​ക​ൾ വ​രു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ. എ​സി, ഫാ​ൻ എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. ഞാ​യ​റാ​ഴ്ച ദി​വ​സം മാ​ത്രം രാ​വി​ലെ 10 മു​ത​ൽ അ​ഞ്ച് വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി. പ​ര​മാ​വ​ധി മൂ​ന്ന് ജി​വ​ന​ക്കാ​രെ മാ​ത്ര​മെ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

ക​ണ്ണ​ട​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലാ​ണ് ക​ണ്ണ​ട​ക്ക​ട​ക​ൾ തു​റ​ക്കു​ന്ന​ത്. ഇ​വ​യു​ടേ​യും പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ 10 മു​ത​ൽ അ​ഞ്ച് വ​രെ​യാ​ണ്. പ​ര​മാ​വ​ധി ര​ണ്ടു ജീ​വ​ന​ക്കാ​രെ മാ​ത്ര​മെ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

ക​ളി​മ​ണ്‍ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍ ഒ​രു വ​ര്‍​ഷ​ത്തേ​യ്ക്ക് മ​ണ്ണ് സം​ഭ​രി​ക്കു​ന്ന കാ​ല​മാ​യ​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് ജോ​ലി ചെ​യ്യാം. വീ​ടു​ക​ളി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന ബീ​ഡി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ അ​സം​സ​കൃ​ത വ​സ്തു​ക്ക​ള്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും തെ​റു​ത്ത ബീ​ഡി​ക​ള്‍ വീ​ട്ടി​ല്‍ നി​ന്നും തി​രി​കെ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നും അ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി ജീ​വ​ന​ക്കാ​രെ കു​റ​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​നും അ​നു​മ​തി​യു​ണ്ട്.

error: Content is protected !!