കണ്ണൂരിൽ ഇന്ന് (10 : 04 :2020 )രണ്ടു പേര്‍ക്കു കൂടി സമ്പര്‍ക്കം വഴി കൊറോണ ബാധ : രോഗബാധ കുടിയാന്‍മല സ്വദേശികൾക്ക്

കണ്ണൂർ : ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി ഇന്ന് (10 : 04 :2020 ) കൊറോണ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കുടിയാന്‍മല സ്വദേശികളായ 60കാരനും 59കാരിക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 9ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഇരുവരും സ്രവപരിശോധനയ്ക്ക് വിധേയരായത്.

മാര്‍ച്ച് 29ന് കൊറോണബാധ സ്ഥിരീകരിച്ച 35കാരന്റെ വീട്ടുകാരാണ് ഇരുവരും. ദുബൈയില്‍ നിന്ന് മാര്‍ച്ച് 20ന് നാട്ടിലെത്തിയ ഇദ്ദേഹം ഇപ്പോള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.
രണ്ടുപേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം 66 ആയി. ഇവരില്‍ 37 പേര്‍ ഇതിനകം സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.

error: Content is protected !!