കണ്ണൂരിൽ ഇന്ന് കോറോണ സ്ഥിരീകരിച്ചത് മൂര്യാട്, ചെറുവാഞ്ചേരി സ്വദേശികൾക്ക്

കണ്ണൂർ: കണ്ണൂരിൽ ഇന്ന് കോറോണ സ്ഥിരീകരിച്ചത് മൂര്യാട്, ചെറുവാഞ്ചേരി സ്വദേശികൾക്ക്.40 വയസും, 21 വയസുമുള്ള രണ്ട് മൂര്യാട് സ്വദേശികൾക്കും. ചെറുവാഞ്ചേരി സ്വദേശിയായ 20 വയസുകാരിക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം വ്യത്യസ്ത കുടുബങ്ങളിലുള്ളവരാണ്.

അതിനിടെ കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2552 പേര്‍. ഇവരില്‍ 103 പേര്‍ ആശുപത്രിയിലും 2449 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 49 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴ് പേരും ജില്ലാ ആശുപത്രിയില്‍ 14 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 33 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 2960 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2801 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2626 എണ്ണം നെഗറ്റീവാണ്. 159 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 70 എണ്ണം.

error: Content is protected !!